കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഡിസംബർ 15, വ്യാഴാഴ്‌ച

നിനക്കായ്‌ മാത്രം


നിറങ്ങളില്ലാതിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കു നീ 
സപ്തവര്‍ണ്ണ പ്രഭ വിതറി സുന്ദരമാക്കി.
താളമില്ലാതിരുന്ന എന്റെ മനോചലനങ്ങളെ നീ
മണികിലുക്കം നിറഞ്ഞ കിളിമൊഴികള്‍ കൊണ്ട് ചടുലമാക്കി. 
ഊഷരമായിപ്പോയ എന്‍ തളരിതമോഹങ്ങളെ നിന്‍ 
പ്രണയമഴ വര്‍ഷത്താല്‍ നനവേകി തുടുപ്പിച്ചു .
ഇനിയെല്ലാം നിനക്കാണ് ..;
എന്റെ സ്വപ്നങ്ങളും സ്വകാര്യങ്ങളും സ്പന്ദനങ്ങളും
എന്റെ മനസ്സിന്റെ തുടികൊട്ടലും എല്ലാമെല്ലാം ..
എന്റെ ആത്മാവിലെ നേര്‍ത്ത വെളിച്ചം പോലും...

Rain Drops

ഇനി ഒരു ആംഗലേയ കവിത ആയാലോ ..?


Oh, how pure you are!
You little pearl , are a piece of rainbow.
I call you my love,for
You cool my hot veins.
How you could be the purest of his works,
How you did win your pretty complex!
How lovely you seem!,like
A chain of white beads.
Really, you are the love of the earth.
Which takes you for its life.
If you are late in sight 
We are terribly fright.
As dimples you fall on earth
And you cause the green of earth.
We all flutter and dance in bliss
Of your Musical arrival.. 

2011 മേയ് 28, ശനിയാഴ്‌ച

എന്റെ സ്നേഹം



എന്‍റെ സ്നേഹം നിന്നെ എരിക്കുന്നത്‌ പോലെ നിനക്ക് തോന്നിയേക്കാം
അഗ്നി പട്ടുചേലയെ എന്ന പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .
എന്‍റെ സ്നേഹം നിന്നേ തകര്‍ക്കുന്നതായി തോന്നിയേക്കാം
തിരമാല പാറക്കെട്ടുകളെ എന്ന പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .
എന്‍റെ സ്നേഹം നിനക്ക് ക്രൂരമായി തോന്നിയേക്കാം
സിംഹം അതിന്‍റെ ഇരയെ തേടുന്നത് പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .
നീയാണ് എനിക്ക് എല്ലാം ..
നിന്നെ സ്വന്തമാക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത് .
നിന്‍റെ കൂടെ ജീവിക്കാനാണു ഞാന്‍ ആശിക്കുന്നത് .
നിന്നില്‍ വിലയം പ്രപിക്കാനാണ് എന്‍റെ മനസ്സ് കൊതിക്കുന്നത് .
നീയില്ലാത്ത എന്‍റെ ജീവിതം അസന്തോഷവും നിരർത്ഥകവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .
നിന്‍റെ ഓരോ പിണക്കവും എന്‍റെ മനസ്സിന് നല്‍കുന്ന മുറിവ് എത്ര വലുതാണെന്ന് നീ അറിയുനുണ്ടോ.?
നിന്‍റെ ഇണകങ്ങള്‍ എനിക്ക് നല്‍കുന്ന സന്തോഷം എത്ര വലുതാണെന്ന് എന്‍റെ മുത്തെ ......
നീ അറിയുന്നുണ്ടോ .?
എല്ലാം മറക്കാം...
എന്നിട്ട് നമുക്ക് പോകാം .
സന്തോഷവും നവ്യാനുഭൂതിയും മാത്രമുള്ള ഒരു ലോകത്തേക്ക്
അവിടെ ഞാനും നീയും മാത്രം
നമ്മുടെ മാത്രമായ ഒരു ലോകം
അവിടെ വച്ച് ഞാന്‍ നിന്‍റെ കഴുത്തില്‍ പനിനീർപ്പൂക്കൾ കൊണ്ട് ഒരു മാലയിട്ടു തരും.
എന്‍റെ പ്രണയം നിന്നെ അറിയിക്കും .
നിന്‍റെ കവിളില്‍ ഒരു മുത്തം തരും..
അന്നാണ് നീ എന്‍റെ ആവുക ...എന്‍റെ. മാത്രമാവുക ...

2011 മേയ് 27, വെള്ളിയാഴ്‌ച

പ്രണയമഴ


നീ എന്നില്‍  വെറുമൊരു മഴതുള്ളിയല്ല. മറിച്ചൊരു മഴയാണ്
ഹൃദയവികാരങ്ങള്‍ക്ക്  കൂട്ടായ പ്രണയമഴ..
ഉറക്കം വരാതെ കിടന്ന രാത്രികളില്‍ നനുത്ത
സ്പർശം കൊണ്ടു തൊട്ടുതലോടിയ സ്വാന്തനമഴ..
മനസ്സിന്റ നരച്ച ചില്ലുവാതിലിനപ്പുറത്തു കാണാതെ കേള്‍ക്കാതെ
പെയ്തു തോരുന്ന വിരഹത്തിന്റ ഞാറ്റുവേല...
പിന്നീടെപ്പഴോ മണ്ണില്‍  കണ്ണും പൂട്ടി കിടക്കവെ
മനസ്സില്‍ സഫലമാകാതെ കിടന്നിരുന്ന
മോഹത്തിന്റെ വിത്തുകളെ ആയിരം പച്ചനാമ്പുകളാക്കി
കിളിര്‍പ്പിക്കുന്ന  ജീവതാളങ്ങളുടെ മഴ...
നീ എന്നിലൊരു മഞ്ഞുതുള്ളിയല്ല. മറിച്ച്
എഴു നിറങ്ങളും എഴു സ്വരങ്ങളും ചേര്‍ന്ന ഒരു
മാരിവില്‍  സംഗീതമാണ്...

2011 മേയ് 16, തിങ്കളാഴ്‌ച

എന്റെ കവിത....


എന്റെ  കവിത 
നിലാവിന്‍റെ നേര്‍ത്ത മൂടുപടമിട്ട കറുത്ത സുന്ദരി ആയിരുന്നു .
അവളുടെ മൂടുപടം ഒരിക്കലും അടര്‍ന്നുവീഴാത്തതാണെന്ന് 
വെറുതെയാണെങ്കിലും ഞാന്‍ അഹങ്കരിച്ചു .
ഞാന്‍ എഴുതിയതെല്ലാം ആ മൂടുപടതിനുള്ളിലെ 
ഒരിക്കലും നനയാത്ത ആ മിഴികളെ കുറിച്ച് തന്നെ ആയിരുന്നു ...
പക്ഷെ ...ഇടക്കെപ്പോഴോ നിലാവിന്‍റെ മൂടുപടം
പ്രണയത്തില്‍ ക്കുതിര്‍ന്നപ്പോള്‍ 
എന്റെ  വിരലുക്കള്‍ക്ക് ചലനം നിഷേധിച്ചത്
നീ തന്നെ ആയിരുന്നു.
എന്റെ  കണ്ണുകള്‍ക്ക്‌ ,നേര്‍ത്ത ചുണ്ടുകള്‍ക്കും
അങ്ങനെ എനിക്ക് ചലനം നിഷേധിച്ചത്
നീ തന്നെ ആയിരുന്നു..നിന്‍റെ മാന്ത്രീക വിരലുകള്‍ ആയിരുന്നു.