2011, ഡിസംബർ 1, വ്യാഴാഴ്‌ച

ആശേ.....നിനക്കായ് ...



എന്റെ കൂട്ടുകാരി....


                   'മരണം' അവളുടെ മരവിച്ച ക്യ്കള്‍ കൊണ്ട് നിന്നെ തലോടിയപ്പോള്‍ നിനക്ക് എന്താണ് തോന്നിയത്.?നേരിയ മരവിപ്പ്... നിനച്ചിരിക്കാതെ  അവള്‍ വന്നപ്പോള്‍ നിനക്ക് അവളോട്‌ ദേഷ്യം തോന്നിയോ.?അതോ ഭയമോ.?നീ ഭാഗ്യവതി ആണ്.അവളുടെ കരസ്പര്‍ശം ഏല്‍ക്കാന്‍ എത്രയോ പേര്‍ കാത്തിരിക്കുന്നു.
       
                         നീ ഇപ്പോള്‍ എവിടെയാണ്.?അവള്‍ നിന്നെ എവിടെക്കാണ്‌ കൊണ്ടുപോയത്.?
വശ്യമാനോഹരം ആയ അവളുടെ ഉദ്യാനത്തിലെക്കോ .?അതോ അതിലെ കമനീയമായ കൊട്ടാരത്തിലെക്കോ .?
      
                         നീ ഇപ്പോള്‍ എന്ത് ചെയുകയാണ് .?നീ സ്വപ്നം കാണാറുള്ള നിന്റെ പ്രിയനേ അവള്‍ നിനക്ക് കാണിച്ചു തന്നുവോ.?അവന്റെ മടിയില്‍ തലവച്ചു നീ ഉറങ്ങുകയാണോ .?അതോ അവനോടൊപ്പം മേഘശകലങ്ങള്‍ കൊണ്ട് തീര്‍ത്ത മട്ടുപ്പാവില്‍ ഉലാത്തുകയണോ.?നീ ഭാഗ്യവതി ആണ്.അവള്‍ ഭൂമിയില്‍ നിന്നും കൊണ്ടുപോയിട്ടും ആ നന്മ നിറഞ്ഞവളോട്  ഒപ്പം വസിക്കാന്‍ കഴിയാത്തവര്‍ എത്രയോ പേര്‍..
     
                        മഴയെ പ്രണയിച്ച എന്റെ കൂട്ടുകാരി..നിന്റെ നാട്ടില്‍ നിന്നെ വരവേല്‍ക്കാന്‍ മഴയുടെ അകമ്പടി ഉണ്ടായിരുന്നോ.?മഴയില്‍ തന്നെയായിരുന്നുല്ലോ ഈ നാട്ടില്‍ നിന്നും ഉള്ള നിന്റെ മടക്കവും.എന്നെ പോലെ ഒരു കൂട്ടുകാരിയെ നിനക്ക് കിട്ടിയോ .? എങ്കില്‍ എനിക്ക് അവളോട്‌ അസൂയ ആണ് .
   
                     വിരിഞ്ഞാല്‍ ഒരിക്കല്‍ കൊഴിയണം എന്ന് എന്നെ എപ്പോളും ഓര്‍മിപ്പിച്ച എന്റെ കൂട്ടുകാരി..നിന്നെ എങ്ങനെയാണു ഞാന്‍ മറകുക.നീ ഭാഗ്യമുള്ളവള്‍...ഞാനോ ഉഴം കാത്തിരികുന്നവള്‍..
   
                    ഓര്‍മകളില്‍ നീ എനിക്ക് ഏകിയ ആ സ്നേഹത്തിന്റെ നോവ്‌ ഞാന്‍ മറക്കില്ല.ഏകാന്തരാവുകളില്‍ വെറുതെ കരഞ്ഞു തീര്‍ക്കുവാന്‍ വേണ്ടി മാത്രം..ഒരിക്കലും മായാത്ത കണ്ണുനീര്‍തുള്ളിയായ് നീയെന്നും എന്നില്‍ ജീവിക്കുന്നു..  

16 അഭിപ്രായങ്ങൾ:

  1. ആ സ്നേഹം മരിക്കാതിരിക്കട്ടെ....

    മറുപടിഇല്ലാതാക്കൂ
  2. മഴയെ സ്നേഹിക്കുമ്പോഴും മഴയില്‍ ഒരു ക്രൂരഭാവം ഒളിഞ്ഞിരിപ്പുണ്ട്.
    ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  3. കൂട്ടുകാരിക്ക് സ്നേഹപൂര്‍വ്വം എഴുതിയത് നല്ല അനുസ്മരണ കുറിപ്പുതന്നെ

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മ്മകള്‍ അന്യമാകാതെ ഇരിക്കട്ടെ ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഉള്ളില്‍ നൊമ്പരമുണര്‍ത്തും ശൈലി.
    രൂപഭാവങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കും രചനാവൈഭവം.അഭിനന്ദനങ്ങള്‍!
    അതോടൊപ്പം തന്നെ ഒരുകാര്യം കൂടി
    അക്ഷരത്തെറ്റുകള്‍ കുറച്ചുണ്ട്.തിരുത്തുക.
    വീണ്ടും ശ്രദ്ധിക്കുക.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  6. കൊഴിയുന്നതിന് മുൻപ് ഒരിക്കലും പെയ്യാൻ സാദ്ധ്യതയില്ലാ‍ത്ത ഒരു മഴയുടെ ഇരമ്പലിനായി അവൾ കാതോർത്തിരുന്നോ ?

    മറുപടിഇല്ലാതാക്കൂ
  7. Jeevitham verum moonnaksharam, mahamadayatharam.. Maranam madhura mandraksharam, maunam pole mahatharam...!!!

    Ashamsakal Akshi!
    (Sorry for the Manglish)

    മറുപടിഇല്ലാതാക്കൂ
  8. ആരായിരുന്നു ആ കൂട്ടുകാരിയെന്നു പറഞ്ഞില്ലല്ലോ!

    മറുപടിഇല്ലാതാക്കൂ
  9. ഈ എഴുത്തൊന്ന് വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങൾ ആയി സെറ്റ് ചെയ്തിരുന്നെങ്കിൽ കണ്ണിനു ആയാസം കുറയുമായിരുന്നു. ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  10. പറയാന്‍ വാക്കുകളില്ല...നന്നായിരിക്കുന്നു...എനിക്കിഷമുള്ള വിഷയം...
    ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  11. എല്ലാവര്‍ക്കും നന്ദി.എന്റെ ആശയെ കാണാന്‍ വന്നതിന്..അവള്‍ ഈ ലോകം വിട്ടു പോയിട്ട് കുറച്ചു ദിവസങ്ങള്‍ മാത്രം.
    ഇ.എ.സജിം തട്ടത്തുമല: മാഷെ കൂട്ടുകാരിയുടെ പേരാണ് ആശ.അവള്‍ എന്റെ നല്ല കൂട്ടുകാരി ആയിരുന്നു.ഇനിയും മാറ്റങ്ങള്‍ വരുത്തണം എങ്കില്‍ പറയു.

    മറുപടിഇല്ലാതാക്കൂ
  12. ഒത്തിരി നിഗൂടതകളെ ഒളിപ്പിച്ച വരികള്‍

    മറുപടിഇല്ലാതാക്കൂ

നന്ദി സുഹൃത്തേ.തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താന്‍ നിങ്ങളുടെ വിലപെട്ട അഭിപ്രായം കൊണ്ട് കഴിയും എന്നു കരുതുന്നു ....