അങ്ങനെ ഒരു ഹര്‍ത്താല്‍ ദിനം കൂടി..വെറുതെ വീട്ടില്‍ ഇരിക്കാന്‍ വയ്യ.ഞങ്ങള്‍ രണ്ടു ജില്ലകളുടെ അതിര് ആയതിനാല്‍ ഒരു സൈഡ് പോകാന്‍ കുഴപ്പം ഇല്ല.എന്നാലും ജോലി എറണാകുളം ആയതിനാല്‍ ജോലിക് പോകണ്ട..ഇനി നമ്മുടെ മന്മോഹന്ജീ എല്ലാ സഹായങ്ങളും നല്‍കും എന്ന് പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു.വോട്ട് ചോതിച്ചു വരുമ്പോള്‍ നേതാക്കള്‍ നല്‍കുന്ന വക്താനങ്ങള്‍ പോലെ ആണോ എന്ന് കണ്ടറിയാം.മുല്ലപെരിയാര്‍ പുനര്‍നിര്‍മിതിക്ക് വേണ്ടി കുരുന്നുകള്‍ പോലും ഉപവാസസമരം എടുക്കുനത് കണ്ടപ്പോള്‍...കേസ് നിലനില്‍കുന്നു എന്ന കാരണത്താല്‍ പഠിക്കട്ടെ , ആലോചിക്കട്ടെ ,തീരുമാനിക്കാം..എന്നൊക്കെ മുട്ടുവാദങ്ങള്‍ പറഞ്ഞ നമ്മുടെ കേന്ദ്രം അവസാന നിമിഷത്തില്‍ ആയാല്‍ പോലും
ഒരു തീരുമാനം എടുത്തതില്‍ സന്തോഷം.നമ്മെപോലുള്ളവര്‍ ഉപവസിച്ചാലോ ഹര്‍ത്താല്‍ നടത്തിയാലോ കാര്യം ഇല്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ ..?? മന്ത്രിമാര്‍ തന്നെ ഉപവാസം ഇരിക്കണം.ഇനി അവര്‍ ഉപവസികണം എങ്കിലോ പ്രശ്നങ്ങളുടെ നെല്ലിപലക കാണുകയും ചെയ്യണം.പൊതു ജനങ്ങളുടെ ഒരു വിധി...അല്ലാതെന്തു പറയാന്‍...
മുല്ലപ്പെരിയാര്‍ എന്നേ പൊളിച്ചുപണിയേണ്ടതായിരുന്നു. ഇനിയും വൈകിയിട്ടില്ല. ഉടന്‍ അത് നടന്ന് കിട്ടിയാല്‍ ആ പ്രദേശത്തുകാര്‍ക്ക് ഭീതിയില്ലാതെ ശിഷ്ടജീവിതം നയിക്കാം.
മറുപടിഇല്ലാതാക്കൂഅക്ഷിക്കുട്ടീ എനിക്ക് വായനാശീലം വളരെ കുറവ്. പ്രൊഫൈലില്‍ നോക്കിയപ്പോള്‍ എന്റെ മകള്‍ രാക്കമ്മയുടെ പ്രൊഫഷന്‍. അപ്പോള്‍ എന്തെങ്കിലും കുറിക്കാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി.
പിന്നെ കൊച്ചിയെക്കാളും വിശാലമേറിയ അങ്കമാലി എന്നെഴുതി കണ്ടു. ഞാന്‍ വിചാരിച്ചത് മറ്റൊന്നായിരുന്നു. അക്ഷിക്കുട്ടി കണ്ടത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
എഴുതൂ ധാരാളം... ഭാവുകങ്ങള്‍.....
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ജെ പി വെട്ടിയാട്ടില്‍:ഇനി എങ്കിലും കേന്ദ്രം കണ്ണ് തുറക്കും എന്ന് നമുക്ക് കരുതാം..മുല്ലപെരിയാര്‍ ഒരു മരണപെരിയാര്‍ ആകാതെ നമുക്ക് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാം..ശെരിക്കും എന്റെ നാട് കരുകുട്ടി ആണ്.എറണാകുളത്തിന്റെ ഒടുക്കവും തൃശൂരിന്റെ തുടക്കവും ആണ്.എല്ലാവര്ക്കും സ്വന്തം നാട് വിശാലം ആയിരികില്ലേ മാഷെ...നന്ദി .
മറുപടിഇല്ലാതാക്കൂവല്ലതും നടക്കുമോന്ന് നമൊക്കൊന്ന് ശ്രമിച്ചു നോക്കാം.
മറുപടിഇല്ലാതാക്കൂചാകുന്നതിനുമുമ്പ് ജീവിക്കാനുള്ള അവകാസത്തിനു വേണ്ടി തെരുവിലിറങ്ങുന്നത് തെറ്റില്ലന്നാണ് എന്റെ അഭിപ്രായം.. “ചത്തുകഴിഞ്ഞ് പശ്ചാത്തപിക്കുന്നതിനേക്കാൾ ഭേദം അതെല്ലെ..?:))))
ഒരു വിധി...അല്ലാതെന്തു പറയാന്‍...
മറുപടിഇല്ലാതാക്കൂആരു പറഞ്ഞു ഇതൊരു പുതിയ തുടക്കമായിക്കൂടേ ?
മറുപടിഇല്ലാതാക്കൂനമ്മള് എന്തൊക്കെ കാണണം!കേള്‍ക്കണം?
മറുപടിഇല്ലാതാക്കൂസ്വാര്ത്ഥതാല്പ്പര്യങ്ങള്ക്ക് മുന്‍ഗണന
നല്‍കുന്നവരാണ് ചിലരൊക്കെയെന്ന്
തോന്നിപ്പിക്കാന്‍ ഇടനല്‍കുന്നു.
അക്ഷിയുടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോള്‍
എന്‍റെ മകള്‍ ഷൈമിയുടെ മകള്‍ ചിച്ചുവിന്‍റെ
രൂപസാമ്യംപോലെ തോന്നി.ഷാര്‍ജയില്‍ പഠിക്കുകയാണ് കൊച്ചുമോള്‍.
പിന്നെ രചനയില്‍ അക്ഷരത്തെറ്റുകള്‍
കടന്നുകൂടിയിട്ടുണ്ട്.
ശ്രദ്ധിക്കുമല്ലോ!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
പ്രശ്നങ്ങളൊന്നും കൂടാതെ ഇതിനൊരു തീർമാനമായാൽ മതിയായിരുന്നു. എത്ര ജനങ്ങളുടെ പ്രശ്നമാണിതു്.
മറുപടിഇല്ലാതാക്കൂചില കാര്യങ്ങള്‍ :
മറുപടിഇല്ലാതാക്കൂ1 . ഈ ഡാമിന് ശേഷം മറ്റൊരു ഡാം (തടയയണ കൂടി എത്രയും വേഗം നിര്‍മ്മിക്കണം (ഈ ഡാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ) .അതിനു ആരോടും ചോദിക്കേണ്ട കാര്യമില്ല.
2 . ഈ ഡാം കാലപ്പഴക്കം എത്തിയത് കൊണ്ട് എത്രയും വേഗം പൊളിച്ചു കളയണം .. കാലപ്പഴക്കം വന്ന ബസുകള്‍ കുറെ ക്കാലം കൂടി ഓടും എന്നത് കൊണ്ട് മാത്രം അവ റോഡില്‍ ഇറക്കാന്‍ പാടില്ലല്ലോ അത് പോലെ
3 . ഈ ഡാമിനെ പറ്റി പ്രചരിപ്പിക്കുന്ന അതിശയോക്തിപരമായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണം . ഡാം പൊടിയാല്‍ തന്നെ പുട്ടുന്ന ഭാഗത്തിന് മേലെ ഉള്ള ഘാന അടി വെള്ളമാണ് താഴോട്ടോഴുക , ബാക്കിയുള്ള വെള്ളം അവിടെ തന്നെ നില്‍ക്കും . മുല്ല പ്പെരിയന്‍ ഡാമിന്റെ ഏറ്റവും താഴെ ഉള്ള വീതി 43 മീറ്റര്‍ ആണ് എന്ന് ഓര്‍ക്കുക .. അതൊന്നും പൂര്‍ണമായി പൊളിഞ്ഞു പോകാന്‍ പൌകുന്നില്ല . സാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും അതിനു മേലെ ഉള്ള വെള്ളം എത്ര ഖന അടി ഉണ്ടോ അത്ര മാത്രമേ പുറത്തേക്കൊഴുകി ഇടുക്കി ഡാമില്‍ വന്നു ചേരൂ .
മാത്രവുമല്ല , ഡാം പൊട്ടിക്കഴിഞ്ഞാല്‍ ഈ വെള്ളം ( പൊട്ടുന്നതിനു മേലെ നിരപ്പില്‍ ഉള്ളത് ) ഒറ്റയടിക്ക് ഒഴുകി ഇടുക്കി ഡാമില്‍ ഇതും എന്നത് ശരിയല്ല . അത് കൊണ്ട് ഒറ്റയടിക്ക് ഇടുക്കി ഡാമിന് ഇത്ര കണ്ടു വെള്ളത്തിന്റെ തള്ളല്‍ അനുഭവപ്പെടുകയും ഇല്ല .
ഇങ്ങനെ ഒക്കെ ആണെങ്കിലും , കാലപ്പപഴക്കം വന്ന ഒരു ഡാം നില നിര്‍ത്തുന്നത് , ശാസ്ത്രതോടും സമൂഹത്തോടും ഉള്ള നന്ദികേടാണ് . അത് എത്രയും പെട്ടെന്ന് പുതുക്കി പണിയുക .
ഒരാള്‍ പോലും അത് മൂലം മരണപ്പെട്ടു കൂടാ .ശാസ്ത്രവും സാങ്കേതിക വിദ്യയുഉം വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗിക്കതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് .
മേൽപ്പത്തൂരാൻ : “ചത്തുകഴിഞ്ഞ് പശ്ചാത്തപിക്കുന്നതിനേക്കാൾ ഭേദം അതെല്ലെ..?വളരെ ശെരിയാണ് ..നന്ദി.
മറുപടിഇല്ലാതാക്കൂപഥികൻ:തീര്‍ച്ചയായും ഒരു പുതിയ തുടക്കം ആകണം.
സി.വി.തങ്കപ്പന്‍:മാഷെ എന്നെയും കൊച്ചുമോളായി കണ്ടോളു.എനിക്ക് ഒരു അപ്പച്ചന്റെ കുറവ് ഉണ്ട്..എനിക്ക് 1 വയസു ആകുന്നതിന് മുന്പ് അപ്പച്ചന്‍ ഈ ലോകം വിട്ടു പോയതാ..പെട്ടന്ന് തന്നെ അപ്പാപ്പനും.അതുകൊണ്ട് ....നന്ദി.
കൊമ്പന്‍ :നന്ദി കേട്ടോ.ബ്ലോഗില്‍ വന്നതിനു.
എഴുത്തുകാരി : തീരുമാനം ആകും എന്ന് തന്നെ നമുക്ക് ആശിക്കാം.നന്ദി ചേച്ചി.
ChethuVasu : അതിശയോക്തിപരമായ പ്രചാരങ്ങള്‍ ഉണ്ടെങ്കിലെ ജനങ്ങളും നേതാക്കളും പ്രേതികരിക്കു എന്നാണെങ്കില്‍ അത് നല്ലതല്ലേ മാഷെ..നന്ദി.
പുതിയ ഡാം നിര്‍മ്മിക്കാന്‍ തങ്ങള്‍ പത്തു ലക്ഷം രൂപ പിരിച്ചു നല്‍കും എന്ന് ഇന്ന് ഒരു വിദ്യാലയത്തിലെ കുരുന്നുകള്‍ പ്രതിഞ്ജ എടുത്തു ...അത്രയും തുക പിരിഞ്ഞാലും ഇല്ലെങ്കിലും അത്രയും വിവേകം പോലും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാതെ പോയി ....
മറുപടിഇല്ലാതാക്കൂകൊള്ളാം മാഷേ തുടര്‍ന്നും എഴുതുക