നിറങ്ങളില്ലാതിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കു നീ
സപ്തവര്‍ണ്ണ പ്രഭ വിതറി സുന്ദരമാക്കി.
താളമില്ലാതിരുന്ന എന്റെ മനോചലനങ്ങളെ നീ
മണികിലുക്കം നിറഞ്ഞ കിളിമൊഴികള്‍ കൊണ്ട് ചടുലമാക്കി.
ഊഷരമായിപ്പോയ എന്‍ തളരിതമോഹങ്ങളെ നിന്‍
പ്രണയമഴ വര്‍ഷത്താല്‍ നനവേകി തുടുപ്പിച്ചു .
ഇനിയെല്ലാം നിനക്കാണ് ..;
എന്റെ സ്വപ്നങ്ങളും സ്വകാര്യങ്ങളും സ്പന്ദനങ്ങളും
എന്റെ മനസ്സിന്റെ തുടികൊട്ടലും എല്ലാമെല്ലാം ..
എന്റെ ആത്മാവിലെ നേര്‍ത്ത വെളിച്ചം പോലും...
അക്ഷി ..
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട് .തുടര്‍ന്നുമെഴുതൂ ..കൂടുതല്‍ കൂടുതല്‍
പ്രണയമഴ..
മറുപടിഇല്ലാതാക്കൂആശംസകള്
'സ്പന്ദനങ്ങൾ' തളിരിലകളായ് വിടർന്ന് വല്ലികളായി പടർന്നേറട്ടെ..
മറുപടിഇല്ലാതാക്കൂഇനിയെല്ലാം നിനക്ക് ആണ് .. പ്രണയത്തിന്റെ ആത്മസമര്‍പ്പണം. നന്നായി.
മറുപടിഇല്ലാതാക്കൂമഴ പോലെ നനുത്ത കവിത
മറുപടിഇല്ലാതാക്കൂആഗ്രഹങ്ങൾ പൂവണിയട്ടെ. :)
മറുപടിഇല്ലാതാക്കൂമാനത്ത് കണ്ണി , ഫസല്‍ ബിനാലി..Kalavallabhan , MINI.M.ബി ,rahul blathur , കുമാരന്‍ എല്ലാവര്‍ക്കും എന്റെ നന്ദി ....
മറുപടിഇല്ലാതാക്കൂ