എന്റെ സ്നേഹം നിന്നെ എരിക്കുന്നത് പോലെ നിനക്ക് തോന്നിയേക്കാം
അഗ്നി പട്ടുചേലയെ എന്ന പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .
എന്‍റെ സ്നേഹം നിന്നേ തകര്‍ക്കുന്നതായി തോന്നിയേക്കാം
തിരമാല പാറക്കെട്ടുകളെ എന്ന പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .
എന്‍റെ സ്നേഹം നിനക്ക് ക്രൂരമായി തോന്നിയേക്കാം
സിംഹം അതിന്‍റെ ഇരയെ തേടുന്നത് പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .
നീയാണ് എനിക്ക് എല്ലാം ..
നിന്നെ സ്വന്തമാക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത് .
നിന്‍റെ കൂടെ ജീവിക്കാനാണു ഞാന്‍ ആശിക്കുന്നത് .
നിന്നില്‍ വിലയം പ്രപിക്കാനാണ് എന്‍റെ മനസ്സ് കൊതിക്കുന്നത് .
നീയില്ലാത്ത എന്‍റെ ജീവിതം അസന്തോഷവും നിരർത്ഥകവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .
നിന്‍റെ ഓരോ പിണക്കവും എന്‍റെ മനസ്സിന് നല്‍കുന്ന മുറിവ് എത്ര വലുതാണെന്ന് നീ അറിയുനുണ്ടോ.?
നിന്‍റെ ഇണകങ്ങള്‍ എനിക്ക് നല്‍കുന്ന സന്തോഷം എത്ര വലുതാണെന്ന് എന്‍റെ മുത്തെ ......
നീ അറിയുന്നുണ്ടോ .?
എല്ലാം മറക്കാം...
എന്നിട്ട് നമുക്ക് പോകാം .
സന്തോഷവും നവ്യാനുഭൂതിയും മാത്രമുള്ള ഒരു ലോകത്തേക്ക്
അവിടെ ഞാനും നീയും മാത്രം
നമ്മുടെ മാത്രമായ ഒരു ലോകം
അവിടെ വച്ച് ഞാന്‍ നിന്‍റെ കഴുത്തില്‍ പനിനീർപ്പൂക്കൾ കൊണ്ട് ഒരു മാലയിട്ടു തരും.
എന്‍റെ പ്രണയം നിന്നെ അറിയിക്കും .
നിന്‍റെ കവിളില്‍ ഒരു മുത്തം തരും..
അന്നാണ് നീ എന്‍റെ ആവുക ...എന്‍റെ. മാത്രമാവുക ...
നല്ല കവിത ഒന്നുകൂടി മനസ്സിരുത്തി എഴുതുക..
മറുപടിഇല്ലാതാക്കൂആശംസകൾ........
അറുക്കാന്‍ പിടിച്ച കോഴിക്കും അറവുകാരനും മംഗളം നേരുന്നു...
മറുപടിഇല്ലാതാക്കൂഎഴുത്തിന് മൂര്‍ച്ച കൂടുന്നു.....ആശംസകള്‍....
അല്പം കടുപ്പപ്പെട്ട പ്രണയം ആണല്ലോ .......ഇത് താങ്ങുന്ന ഇരയെ തന്നെ തേടണം ...........
മറുപടിഇല്ലാതാക്കൂ