അങ്ങനെ വളരെ നാളുകള്‍ക് ശേഷം വീണ്ടും ബ്ലോഗില്‍ സജീവമാകാന്‍ പോവുകയാ.അതിനിടക്ക് ഒരു ഗവി യാത്ര നടത്തി.ഗവിയെ എങനെ വര്‍ണിക്കണം എന്ന് എനിക്ക് അറിയില്ല.ദൈവത്തിന്റെ സ്വന്തം ആണ് ഈ നാട്.മനസിന് കുളിര്‍മ നല്‍കുവാനും നിത്യജീവിതത്തിലെ എല്ലാ ടെന്‍ഷനും മാറ്റിവച്ചു കുറച്ചു സമയം വെറുതെ ഇരിക്കുവാനും ഇവിടം നമ്മെ പ്രേരിപ്പിക്കും തീര്‍ച്ച.സഹസീകത ഇഷ്ട്ടപെടുന്ന എല്ലാവരുടെയും ഇഷ്ട്ട location ആവും ഗവി എന്ന് എനിക്ക് ഉറപ്പുണ്ട് .മൊബൈല്‍ റേഞ്ച് പോലും ഇല്ലാത്ത ഏരിയ ആണ് ഗവി.ചെക്ക് പോസ്റ്റ് പിന്നിട്ടു കുറച്ചു km കഴിയുമ്പോള്‍ റേഞ്ച് ഏരിയ എന്ന് ഒരു സ്ഥലം ഉണ്ട് അവിടെയാണ് ആകെ മൊബൈല്‍ റേഞ്ച് ഉള്ളത്.മഴകാലം ആയതിനാല്‍ അട്ടകടി നന്നായി തന്നെ കിട്ടി എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ ..ഉപ്പു ഉണ്ടായതുകൊണ്ട് കുറെയൊക്കെ അഡ്ജസ്റ്റ് ചയ്തു എന്ന് മാത്രം.ഗവിയില്‍ നിന്നും പോന്നപ്പോള്‍ സ്വന്തം വീട്ടില്‍ നിന്നും വിട്ടുപോന്ന ഫീല്‍ ആണ് ഉണ്ടായതു.ഒരു ദിവസം മാത്രമാണ് അവിടെ ചിലവഴിക്കാന്‍ പറ്റിയത്.എന്തായാലും അടുത്ത വരവില്‍ അതിന്റെ പോരയാ ഞാന്‍ തീര്‍ക്കും..എന്തായാലും കുറച്ചു ഫോട്ടോകള്‍ പോസ്റ്റ് ചെയാന്‍ ഞാന്‍ തീരുമാനിച്ചു..നല്ല ഒരു ക്യാമറ യുടെയും ഒരു ദൂരദര്ശനി യുടെയും കുറവ് നന്നായി അനുഭവിച്ചു.ഒരു തവണകൂടി ഞങള്‍ ഗവിയില്‍ പോകാന്‍ തീരുമാനിചിടുണ്ട്.ഗ്രീന്‍ മര്‍ഷനില്‍ booking നടത്തി.അപ്പോള്‍ പോയി വരുമ്പോള്‍ ഞാന്‍ ഒരു നെടുനീളന്‍ യാത്രാവിവരണം എഴുതും എന്ന് തീരുമാനിച്ച വിവരം എല്ലാവരെയും സസന്തോഷം അറിയികുന്നു.
വിവരണം കൂടി ആകാമായിരുന്നു.
മറുപടിഇല്ലാതാക്കൂഫിയൊനിക്സ് :ഗവിയിലെക് മാത്രമായി ഞങള്‍ പോകുനുണ്ട്.അപ്പോള്‍ എഴുതാം.
മറുപടിഇല്ലാതാക്കൂഅടുത്ത തവണ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. ആശംസകളോടെ.
മറുപടിഇല്ലാതാക്കൂനന്നായി .....ഒരു നല്ല വിവരണം കൂടി നല്‍കണേ ...കേട്ടറിവേ ഉള്ളൂ ഗവിയെ പറ്റി...........
മറുപടിഇല്ലാതാക്കൂ