2012, ജനുവരി 31, ചൊവ്വാഴ്ച

മുഖം




മുഖം മനസ്സിന്റെ കണ്ണാടിയാണ് .
ഒരാളുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കാന്‍ ആ മുഖം നോക്കിയാല്‍ മതി. ദുഖം,സന്തോഷം,കരുണ,ദയ,സ്നേഹം,ക്രൂരം,പരിഹാസം,കോപം എന്നിങ്ങനെ പല ഭാവങ്ങള്‍ മിന്നിമറയുന്ന മുഖങ്ങള്‍ 

എന്തോ ദുഖമുള്ളവരുടെ...
എന്തോ ഒളിക്കുന്നവരുടെ...
എന്തോ അയവിറക്കുന്നവരുടെ...
എന്തോ പ്രതീക്ഷിക്കുന്നവരുടെ...
എന്തോ ആലോചിക്കുന്നവരുടെ...
എന്തോ പറയാന്‍ വെന്പുന്നവരുടെ...

എന്തിനോ സന്തോഷിക്കുന്നവരുടെ...
എന്തിനോ അനുതപിക്കുന്നവരുടെ...
എന്തിനോ പരിഹസിക്കുന്നവരുടെ...

അങ്ങനെ എല്ലാമെല്ലാം മുഖഭാവത്തില്‍ കൂടി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും..പക്ഷെ കൂട്ടരേ നമ്മുടെ മനസ്സ് വായിക്കാന്‍ നമുക്ക് കഴിയാറുണ്ടോ..?? പലപ്പോളും ഇല്ല എന്നാണ് ഉത്തരം..മറ്റുള്ളവരുടെ മുഖം നോക്കി പലതും വായിച്ചെടുക്കുന്ന നാം ഇനി എന്നാണ് നമ്മുടെ മനസാക്ഷിയെ മനസ്സിലാക്കുക..?? മനസാക്ഷി അരുത് എന്ന് പറഞ്ഞിട്ടും നാം പലതും ചെയ്തിട്ടില്ലേ..?? സ്വയം വിശകലം ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ...


9 അഭിപ്രായങ്ങൾ:

  1. മനസില്‍ വരുന്നത് മുഖത്ത് പ്രതിഫലിക്കുമെന്നല്ലേ.. അങ്ങിനെ മുഖം നോക്കി മനസുവായിക്കാം.. എന്നാല്‍ മനസും മുഖവും രണ്ടായ ഈ കാലത്ത് അതിനും വയ്യ

    മറുപടിഇല്ലാതാക്കൂ
  2. ഒന്നും ഒന്നാകാതെ രണ്ടായി നില്‍ക്കുന്ന പുതിയകാലത്ത് സ്വയം വിശകലനം പോലും അസാധ്യം....

    മറുപടിഇല്ലാതാക്കൂ
  3. ജീവനുള്ള ശവത്തിനു പോസ്റ്റുമോര്‍ട്ടം വേണം ഷുവര്‍

    മറുപടിഇല്ലാതാക്കൂ
  4. ഈ നശിച്ച ലോകത്തില്‍ ആര്‍ക്കാണ് സോദരീ കാഴ്ച ഉള്ളത് ... കാണേണ്ടതാരും കാണുന്നില്ല , കേള്‍കെണ്ടാതാരും കേള്‍ക്കുന്നില്ല ,പറയേണ്ടതാരും പറയുന്നുമില്ല..

    മറുപടിഇല്ലാതാക്കൂ
  5. മഹത്തുക്കള്‍ പറയുന്നത് ഞാന്‍ ആര് എന്ന് അറിയുന്നവന്‍ എല്ലാം അറിഞ്ഞവന്‍ എന്നല്ലേ .നമ്മെ അറിയുവാന്‍ ശ്രമിക്കവാന്‍ ആഹ്വാനം ചെയ്യുന്ന വരികള്‍ .വളരെ സിരിയസായ വിഷയം .അത് വളരെ ഭംഗിയായി പറഞ്ഞു വെച്ചു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി...........

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോളാണ് ഈ മുഖം കണ്ടത്
    മുഖം .. കൊള്ളാം
    ആ ചിത്രം എന്തോ തലത്തില്‍ വല്ലാതെ കുത്തുന്നു.

    മറുപടിഇല്ലാതാക്കൂ

നന്ദി സുഹൃത്തേ.തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താന്‍ നിങ്ങളുടെ വിലപെട്ട അഭിപ്രായം കൊണ്ട് കഴിയും എന്നു കരുതുന്നു ....